കൊല്ലം: കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പാറ സ്വദേശി രാജീവ്, ഭാര്യ ആശ, മകന് മാധവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊപ്പാറ പ്രിന്റിങ് പ്രസ് ഉടമയാണ് രാജീവ്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ജീവനൊടക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്രിയേറ്റീവ് കോർണർ സ്കൂൾതല ഉദ്ഘാടനം നടന്നു
ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെയും സ്കൂൾതല ശാസ്ത്രോത്സവത്തിന്റെയും...
















