‘സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്’? ഐഒസിയോട് സുപ്രീം കോടതി!

Sep 18, 2026

seena

ഡല്‍ഹി: സ്ത്രീ ആയതിനാല്‍ സിലിണ്ടര്‍ ഉയര്‍ത്താനോ രാത്രി ഡ്യൂട്ടി ചെയ്യാനോ പറ്റില്ലെന്നു വാദിച്ച് ജോലി നിഷേധിച്ച കേസില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) 12 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി. സ്ത്രീകള്‍ ദേവതകളാണെന്നും ബഹുമാനിക്കണമെന്നും പറയുന്ന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ തന്നെ സ്ത്രീത്വത്തെ അവഹേളിച്ചെന്നു നിരീക്ഷിച്ചാണ് നടപടി.

സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കോര്‍പറേഷന്‍ കരുതുന്നത്? വീടുകളില്‍ സ്ത്രീകള്‍ ദിവസവും സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നില്ലോ? നടപടി സ്ത്രീത്വത്തോടുള്ള അനാദരവാണ് പരമോന്നത കോടതി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി. എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലെ റീഫില്ലിങ് ഹെല്‍പര്‍ ജോലി നിഷേധിച്ചതിനെ തുടര്‍ന്നു ഹരിയാന ഗുഡയിലെ സുമിത്രയാണ് കോടതിയിലെത്തിയത്. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റി സുമിത്രയടക്കം 49 പേരെ കാഷ്വല്‍ ഖലാസി, പ്യൂണ്‍, റീഫില്ലിങ് ഹെല്‍പര്‍ തസ്തികകളിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

യോഗ്യതയുണ്ടെങ്കിലും സ്ത്രീയായതിനാല്‍ നിയമിക്കാനാകില്ല എന്നാണ് ഐഒസി വാദം. പ്യൂണ്‍ തസ്തികയോ മറ്റോ അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അപ്പീല്‍ കോടതിയും ഹൈക്കോടതിയും ഇത് റദ്ദാക്കി. ശുപാര്‍ശ മാത്രമാണെന്നും നിയമനം നല്‍കണമെന്നു ഐഒസിക്ക് ബാധ്യതയില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

cake tower new
LATEST NEWS
ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’, കൈയടി

ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ ‘സ്പോർട്സ്മാൻ സ്പിരിറ്റ്’, കൈയടി

ഡൽഹി: അഫ്​ഗാനിസ്ഥാനെതിരായ ടി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ട്രോഫി സ്വീകരണ ചടങ്ങിൽ സ്പോർട്സ്മാൻ...

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച; 6.05 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു

കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച; 6.05 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ ഇതരസംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി വന്‍ കവര്‍ച്ച. പാലാരിവട്ടം സംസ്‌കാര...