നെടുമങ്ങാട് മണക്കോട് ശ്രീകല വിലാസത്തിൽ ആർ എസ് സുരാജാണ് (20) മരിച്ചത്. ആർ എസ് രാഹുലാണ് (23) ചികിത്സയിലുള്ളത്. ശനി രാത്രി 11.30ന് വട്ടപ്പാറ എസ്‌യുടി ആശുപത്രിക്കുസമീപം മുളമുക്കിലായിരുന്നു അപകടം.

സുഹൃത്തിന്റെ ഇന്ധനം തീർന്ന് വഴിയിലായ ബൈക്കിന് പെട്രോൾ വാങ്ങാൻ വട്ടപ്പാറയിലേക്ക് പോകുകയായിരുന്നു ഇരുവരും. രാഹുലാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന്റെ ഡ്രം പൊട്ടി നിയന്ത്രണംവിട്ട് ഇരുവരും സമീപത്തെ ഓടയിലേക്ക് തെറിച്ചുവീണു.

സുരാജിന്റെ തലക്കും രാഹുലിന്റെ കാലിലും നട്ടെല്ലിലും പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരാജ് അർധരാത്രിയോടെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായർ വൈകിട്ട് സംസ്കരിച്ചു. അച്ഛൻ: കെ രാജേന്ദ്രൻ (റിട്ട. ഡ്രൈവർ, ദേശാഭിമാനി). അമ്മ: സുമ.




















