ഹരിതകർമ്മസേനയുടെ സ്വാപ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

Sep 6, 2022

ആറ്റിങ്ങൽ: നഗരസഭയിൽ ഹരിതകർമ്മസേനയുടെ സ്വാപ്ഷോപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. പുനരുപയോഗ സാധ്യതയുള്ള വസ്തുക്കൾ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച് കൈമാറ്റകടയിലൂടെ വിൽക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്തുക്കളിൽ തുടർ ഉപയോഗ സാധ്യതയുള്ളവ ശേഖരിക്കുന്നതിലൂടെ പാഴ്‌വസ്തു മാലിന്യം വലിയൊരളവിൽ കുറക്കാനും കഴിയും.

ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർ ഒ.പി.ഷീജ, ലൈലാബീവി, വി.എസ്.നിതിൻ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ജയരാജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ റസീന ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ ചടങ്ങിന് നന്ദി പറഞ്ഞു.

LATEST NEWS
റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന...

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി...

സൗദാബീവി (81) അന്തരിച്ചു

സൗദാബീവി (81) അന്തരിച്ചു

ആറ്റിങ്ങൽ: വലിയ കുന്ന് പുത്തൻവീട്ടിൽ എസ് സൗദാബീവി (81) അന്തരിച്ചു. ഭർത്താവ് പരേതനായ എ മുഹമ്മദ്...