ആറ്റിങ്ങൽ: തെന്നിന്ത്യൻ സൂപ്പർ താരം ദുൽക്കർ സൽമാൻ ഇനി ആറ്റിങ്ങലിൻ്റെ സ്വന്തം സ്വയംവര സിൽക്സ് ബ്രാൻഡ് അംബാസഡർ. ഓണ നാളിൽ ദുൽക്കർ സൽമാൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പുറത്ത് വിട്ടത്. സ്വയംവര സിൽക്സ് എം.ഡി അഡ്വ.ശങ്കരൻ കുട്ടി, ഭാര്യ അബിത ശങ്കർ എന്നിവർക്കൊപ്പം സ്വയംവര സിൽക്സ് ലോഗോ പ്രകാശനം ചെയ്ത് ടു വിത്ത് സ്വയംവര സിൽക്സ് എന്ന ഹാഷ്ടാഗ് ഒടെയാണ് ഫേസ്ബുക്കിൽ വിവരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങലിൽ ആരംഭിച്ച സ്വയംവര സിൽക്സ് കേരളത്തിൽ ഏറ്റവും വേഗത്തിൽ ജനപ്രീതി ആർജിച്ച ടെക്സ്റ്റൈൽ ബ്രാൻഡ് ആണ്. എല്ലാത്തരം തുണിത്തരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കി പുതിയ ബ്രാഞ്ചുകൾ എല്ലാ ജില്ലകളിലും ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽക്കർ ഇന്ന് മലയാളം, തമിൽ, തെലുങ്ക്, ഹിന്ദി സിനിമകളിലെ തിരക്കുള്ള നായക താരങ്ങളിൽ പ്രധാനിയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുതിയ ഹിന്ദി ചിത്രം ചുപ് ന്റെ ടീസർ ഇതിനകം ഒരു കോടി പേർ കണ്ട് കഴിഞ്ഞു. ഇന്ത്യൻ സിനിമ ലോകത്തിൻ്റെ നെറുകയിലേക്ക് ഉയരുന്ന താരം സ്വയംവര സിൽക്സിൻ്റെ ബ്രാൻഡ് അംബാസഡർ ആയത് സ്വയംവരയുടെ ഉപഭോക്താക്കൾക്കും ദുൽക്കറിൻ്റെ ആരാധകർക്കും ഒരുപോലെ സന്തോഷം പകരുന്നുണ്ട്.



















