‘ടേക്ക് എ ബ്രേക്ക്’ ഇപ്പോഴും ബ്രേക്കിൽ തന്നെ; വഴിയിടം പെരു വഴിയിൽ

Apr 28, 2023

seena

ശാപ മോക്ഷം ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മന്ദിരത്തിന്. സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് യാത്രക്കിടയിൽ ഒരു ഇടവേളയും അല്പം വിശ്രമവും ലഭിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച മന്ദിരം ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും അടച്ചിട്ടിരിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാന പാതയിൽ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ കുറവൻകുഴിയിലാണ് ഈ മന്ദിരം അടഞ്ഞു കിടക്കുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ചതാണ് ഈ വഴിയിട മന്ദിരം

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തറക്കല്ലിട്ട് 2023 ഫെബ്രുവരി16 ന് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്‌തെങ്കിലും ഇനിയും ആർക്കും ഉപയോഗപ്പെട്ടിട്ടില്ല. നിർമ്മാണം കഴിഞ്ഞ് 6 മാസമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

cake tower new
LATEST NEWS