തമിഴ്നാട് : രോഗം ഭേദമാകാൻ ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു . രക്തം പൊടിയാതെ കുഞ്ഞിനെ കൊല്ലുന്നതിലൂടെ രോഗം ഭേദമാകുമെന്ന മലയാളി മന്ത്രവാദിയുടെ ഉറപ്പിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ ഈ സംഭവം അരങ്ങേറിയത് . നസ്‌റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത് . നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.
കുട്ടിയുടെ കബറടക്കം നേരത്തെ തന്നെ നടന്നിരുന്നുവെങ്കിലും സംഭവങ്ങളിൽ സംശയം തോന്നിയ വില്ലേജ് ഓഫീസറുടെ സമയോചിതമായ ഇടപെടലിലൂടെ സത്യം വെളിപ്പെടുകയായിരുന്നു. പോലീസിനെ അറിയിച്ചതിനെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമാർട്ടം ചെയ്തിരുന്നു .
ഇതിനെത്തുടർന്ന് മലയാളി മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റിലായി . പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.


















