വാഹന ഉടമകൾക്കിതാ ആശ്വാസ വാർത്ത; വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം

Mar 19, 2024

seena

ഡൽഹി: വിവിധ കാരണങ്ങളെ തുടർന്ന് നികുതി അടയ്‌ക്കാൻ കഴിയാതെ വന്ന വാഹന ഉടമകൾക്ക് നികുതി ബാധ്യത തീർക്കാൻ അവസരം. നാല് വർഷത്തിൽ കൂടുതൽ കാലം നികുതി അടയ്‌ക്കാതിരുന്ന ഉടമകൾക്കാണ് അവസരം. മാർച്ച് 31-ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ അല്ലെങ്കിൽ വിറ്റു പോയെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

കൂടാതെ വിറ്റിട്ടും ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ഇനി മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾക്ക് മാർച്ച് 31-വരെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.2019 ഏപ്രിൽ ഒന്ന് മുതലുള്ള ടാക്‌സ് കുടിശ്ശികയുടെ 30 ശതമാനം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഈടാക്കും.

cake tower new
LATEST NEWS
ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി...