കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

Nov 20, 2025

കേന്ദ്ര സംസ്‌കൃത സർവകലാശാല അധ്യാപക,അനധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. സംസ്‌കൃതം പ്രോത്സാഹിപ്പിക്കാൻ ആയി നടപ്പിലാക്കുന്ന ആദർശ് സ്‌കീം പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളിലേക്ക് ആയിരിക്കും നിയമനം നടത്തുക.

അസിസ്റ്റന്റ് പ്രൊഫസ്സർ,കോളജ് ലൈബ്രേറിയൻ തസ്തികകളിൽ ആണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 30.

അസിസ്റ്റന്റ് പ്രൊഫസ്സർ – 59 ഒഴിവുകൾ

വ്യാകരണം , ദർശനം , സാഹിത്യം ,ന്യായം, വേദാന്തം തുടങ്ങിയ 11 സംസ്‌കൃത വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മണിപ്പൂരി എന്നി വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

ശമ്പളം- 57,700 മുതൽ 1,82,400 രൂപ വരെ

കോളേജ് ലൈബ്രേറിയൻ – 1 ഒഴിവ്

ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം- 57700 മുതൽ 182400 രൂപ വരെ

കൂടുതൽ വിവരങ്ങൾക്ക് https://www.sanskrit.nic.in/ സന്ദർശിക്കുക.

cake tower new
LATEST NEWS
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരിൽ ‘തുടക്കം’ മേക്കപ്പ് ആർട്ടിസ്റ്റും; ‘ഹൃദയഭേ​ദക’മെന്ന് ജൂഡ്

തൃശൂർ: മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ...