കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ഷഹബാസിന്‍റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചാണെന്നു പൊലീസ് പറയുന്നു.
36 ഐ.എ.എസുകാർക്ക് സ്ഥലംമാറ്റം, അഞ്ജു തിരു. കളക്ടർ; അനുകുമാരി ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ
36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു....

















