തെങ്ങുംവിള ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ

Sep 25, 2022

seena

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ (തിങ്കൾ) മുതൽ ഒക്ടോബർ 5 വരെ വിവിധ ചടങ്ങുകളോടെ നടക്കും. നാളെ (തിങ്കൾ ) മുതൽ എല്ലാദിവസവും രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. രാവിലെ 6 ന് ഗണപതിഹോമം , രാത്രി 8 ന് ലളിതാ സഹസ്രനാമജപവും സരസ്വതി പൂജയും, 8 .15 ന് പ്രസാദവിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും. നാളെ (തിങ്കൾ) വൈകുന്നേരം 6 .30 ന് നവരാത്രി മഹോത്സവം തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.ആനന്ദ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രഭാഷണം.

27 ന് പതിവ് പൂജകൾക്ക് പുറമെ വൈകുന്നേരം 6.30 ന് മുടപുരം സത്സംഗ സമിതിയുടെ ആധ്യാത്മിക പ്രഭാഷണം. 28 ന് വൈകുന്നേരം 6 .30 ന് റിട്ട. ഡി.വൈ.എസ്.പി പി.കെ.ഗോപിനാഥന്റെ ആധ്യാത്മിക പ്രഭാഷണം. 29 ന് വൈകുന്നേരം 6 .30 ന് കവി മുട്ടപ്പലം വിജയകുമാറിന്റെ ആധ്യാത്മിക പ്രഭാഷണം. 30 ന് വൈകുന്നേരം 6 .30 ന് കവി കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ ആധ്യാത്മിക പ്രഭാഷണം. ഒക്ടോബർ 1 ന് വൈകുന്നേരം
6 .30 ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആധ്യാത്മിക പ്രഭാഷണം.

ഒക്ടോബർ 2 ന് വൈകുന്നേരം 5 മുതൽ പൂജവയ്‌പ്പ്. 6 .30 ന് കലാമണ്ഡലം സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ്. ഒക്ടോബർ 3 ന് രാത്രി 7 ന് വിളക്കാട് സപ്തശ്രീ സ്കൂൾ ഓഫ് മ്യുസിക് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്. ഒക്ടോബർ 4 ന് മഹാനവമി പ്രമാണിച്ഛ് വൈകുന്നേരം 5 മുതൽ ആയുധ പൂജ, വാഹന പൂജവയ്പ്. 6 .30 ന് ചിറയിൻകീഴ് കൊറാട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സിന്റെ തിരുവാതിരകളി. ഒക്ടോബർ 5 ന് രാവിലെ 7 ന് പൂജയെടുപ്പ്. 7 .30 മുതൽ വിദ്യാരംഭം. കണ്ണൂർ ഗവ. ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ഗോപകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. രാത്രി 7 മുതൽ തത്വമസി കലാപീഠം അവതരിപ്പിക്കുന്ന ഡാൻസും ഉണ്ടായിരിയ്കും.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...