പൊട്ടിപൊളിഞ്ഞതിനെ തുടർന്ന് നിരോധനം ഏർപ്പെടുത്തിയ തോണിക്കടവ് തൂക്കുപാലത്തിലൂടെ വിദ്യാർഥികൾ : അധികൃതർക്ക് കുലുക്കമില്ല

Nov 1, 2021

കാലപ്പഴക്കത്താൽ പൊട്ടിപോളിഞ്ഞതിനെ തുടർന്ന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് യാത്രാ നിരോധനം ഏർപ്പെടുത്തിയ തൂക്കുപാലത്തിലൂടെ വിദ്യാർത്ഥികൾ യാത്ര ചെയുന്നത് ഭീതിപരത്തുന്നു.

ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ അഞ്ചുതെങ്ങ് തോണിക്കടവതൂക്കുപാലത്തിലൂടെയുള്ള അപകടം ക്ഷണിച്ചുവരുത്തിയുള്ള വിദ്യാർത്ഥികളുടെ യാത്രയാണ് പ്രദേശത്ത് ഭീതി പടർത്തിയിരിക്കുന്നത്.

സ്കൂളുകൾ പ്രവർത്തനമാരംഭിച്ചതോടെ കടയ്ക്കാവൂർ ചമ്പാവ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അഞ്ചുതെങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി കറങ്ങേണ്ട അവസ്ഥ ആയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ എളുപ്പ മാർഗ്ഗമെന്ന രീതിയിൽ നിരോധിന പാലത്തിലൂടെ ജീവൻ പനയപ്പെടുത്തിയുള്ള സാഹസ യാത്രയ്ക്ക് തയ്യാറായിരിക്കുന്നത്.

സ്കൂൾ തുറക്കുന്നത്തോടെ ഈ പാലത്തിലൂടെ വിദ്യാർഥികൾ വ്യാപകമായി സഞ്ചരിക്കുമെന്ന കാര്യ അറിയാമായിരുന്നിട്ടും അധികൃതർ ഇതിനെതിരെ കർശന നടപടി സ്വീകരിയ്ക്കുവാൻ തയ്യാറായില്ലെന്ന ആക്ഷേപവും. ഇതിനോടകം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് അഞ്ചുതെങ്ങ് – കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന തോണിക്കടവ് തൂക്കുപാലത്തിലൂടെയുള്ള
യാത്ര അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് നിരോധിച്ചത്.

തൂക്കുപാലം കാലപ്പഴക്കത്താൽ പൊട്ടിപോളിഞ്ഞതിനെ തുടർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു എന്ന കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അധികൃതർ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചത്.

എന്നാൽ ഈ നിരോധനം ഗ്രാമ പഞ്ചായത്ത് അധികൃതർ നടപ്പാക്കിയതാകട്ടെ 2 മീറ്റർ വലുപ്പം പോലുമില്ലാത്ത ഒരു ഫ്ലെക്സ് ബാനർ പാലത്തിനു സമീപം വലിച്ചുകെട്ടി മാത്രം ആയിരുന്നു.

പാലത്തിലൂടെയുള്ള യാത്ര പൂർണ്ണമായും ഒഴുവാക്കുവാനായി അതുവഴിയുള്ള യാത്ര തടസ്സപെടുത്തും തരത്തിലുള്ള യാതൊരു മുൻകരുതൽ നടപടികളും അധികൃതർ സ്വീകരിച്ചിരുന്നില്ല. തന്മൂലം പാലത്തിലൂടെ പ്രദേശവാസികൾ നോരോധന ബോർഡ് സ്ഥാപിച്ച ശേഷവും പാലത്തിലൂടെയുള്ള യാത്ര യഥേഷ്ടം നടന്നിരുന്നതായും സൂചനയുണ്ട്.

എത്രയും പെട്ടെന്നുതന്നെ ഈ വിഷയത്തിൽ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വരുവാൻ പോകുന്നത് ഒരുപക്ഷെ വൻ ദുരന്തമായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

LATEST NEWS
‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’; മാത്യു കുഴല്‍നാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു...

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

മലക്കപ്പാറയില്‍ പോയി തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിച്ചു; ഭയന്നോടിയ യുവാവിന് പരിക്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 35കാരന് പരിക്ക്. അടിച്ചില്‍തൊട്ടി ഊര് നിവാസി...