തൃശൂർ പൂരലഹരിയിലേക്ക്; സാമ്പിൾ വെടിക്കെട്ട് ഇന്ന്

Apr 28, 2023

seena

തൃശൂർ: തൃശൂർ ഇനി പൂരത്തിന്റെ ലഹരിയിലേക്ക്. പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തുടക്കമിടുക. പിന്നാലെ പാറമേക്കാവും കരിമരുന്നുകൊണ്ട് ആകാശത്ത് പൂരത്തിന്റെ വർണവിസ്മയം തീർക്കും. സാമ്പിളിനും പകൽപ്പൂരത്തിനുമായി, തിരുവനമ്പാടി-പാറമേക്കാവ് വിഭാ​ഗങ്ങൾക്ക് രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ. ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശൂർ പൂരം.

cake tower new
LATEST NEWS