തൃശൂര്‍ പൂരത്തിനിടെ കണ്ണുകളിലേക്ക് ലേസര്‍ അടിച്ചു; ആന വിരണ്ടോടാന്‍ കാരണമിതെന്ന് പാറമേക്കാവ്

May 12, 2025

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാന്‍ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങളിലുണ്ട്. ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമന്‍ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ അല്‍പസമയം സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ഉടന്‍ തളച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

LATEST NEWS
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക;27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത്...