ഒന്നാം സമ്മാനം 25 കോടി; ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറി വില്‍പ്പനയ്ക്ക്, 7,66,992 സമ്മാനങ്ങള്‍

Nov 28, 2026

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഒന്നാം സമ്മാനമായി 25 കോടി രൂപ നല്‍കുന്ന, ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയ്ക്ക് എത്തി. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. 450 രൂപയാണ് ടിക്കറ്റ് വില.

ആകെ 7,66,992 സമ്മാനങ്ങളാണ് ബമ്പര്‍ ലോട്ടറിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ടിക്കറ്റിന് 450 രൂപയാണ് വില. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേര്‍ക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേര്‍ക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്കും ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളുണ്ടാകും.

ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് രണ്ടര കോടി രൂപ കമീഷനായി ലഭിക്കും. ഒരു കോടി, 10 ലക്ഷം, 5 ലക്ഷം, ഒരു ലക്ഷം വീതം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് യഥാക്രമം 10 ലക്ഷം, ഒരു ലക്ഷം, 50,000 രൂപ, 10,000 രൂപ വീതവും ലഭിക്കും.

വില്‍ക്കുന്ന ഓരോ 50 ടിക്കറ്റിനും 50 രൂപ വീതം വില്‍പ്പന പ്രോത്സാഹനമായി ഏജന്റുമാര്‍ക്ക് ലഭിക്കും. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന അംഗീകൃത ഏജന്റുമാര്‍ക്ക് യഥാക്രമം 50,000 രൂപ, 35,000 രൂപ, 20,000 രൂപ എന്നിങ്ങനെ പ്രത്യേക പാരിതോഷികങ്ങളും നല്‍കും. ജില്ലാതലത്തില്‍ മികച്ച വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ക്ക് യഥാക്രമം 5,000 രൂപ, 2,500 രൂപ എന്നിങ്ങനെ പാരിതോഷികം ലഭിക്കും.

LATEST NEWS
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

കണ്ണൂര്‍: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു മിസോറാമിലേക്ക്...

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യ സഖ്യയോഗത്തില്‍ പങ്കെടുക്കാതെ എന്‍സിപി; ഡിഎംകെ പിന്തുണയില്‍ ഞെട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഇന്ത്യാസഖ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍...