കിളിമാനൂർ തമ്പുരാട്ടിപ്പാറ ദേവീസോളാർ സിസ്റ്റവും ഉച്ചഭാഷിണിയും അടങ്ങുന്ന ഭണ്ടാരപ്പെട്ടി സാമൂഹിക വിരുദ്ധർ തകർത്തതായി പരാതി. പാറപ്പുറത്ത് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണി അറുത്ത് മാറ്റിയ നിലയിലാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ ഈ പ്രദേശത്ത് വലിയ ഒരു ശബ്ദം കേട്ടെങ്കിലും മഴ കാരണം ഇറങ്ങി നോക്കാൻ കഴിഞ്ഞില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഇവ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കിളിമാനൂർ പോലീസിൽ പരാതി നൽകി.

സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം
മുടപുരം: അഴൂർ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വ്യക്തികൾക്ക്...