കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15

May 12, 2026

seena

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനകിറ്റ്. സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പഠന കിറ്റിന് അർഹതയുള്ളത്.

2026-27 അധ്യയന വർഷത്തിൽ വിദ്യാർഥി ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രസ്തുത സർട്ടിഫിക്കറ്റിൽ രക്ഷാകർത്താവിന്റെ പേര് രേഖപ്പെടുത്തണം.

തൊഴിലാളി ജോലി ചെയ്യുന്ന ജില്ലയിലെ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത തീയതിയ്ക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്നും ലഭിക്കും. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് 15 ആണ്.നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും മതിയായ രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കും. ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. പഠനകിറ്റ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് തീയതി മുതൽ 2 മാസത്തിനകം കിറ്റ് കൈപ്പറ്റണം.

cake tower new
LATEST NEWS