തക്കാളി എടുത്ത് ഭര്‍ത്താവ് കറി വെച്ചു; ഭാര്യ പിണങ്ങിപ്പോയി

Jul 13, 2023

ഭോപ്പാല്‍: കറി ഉണ്ടാക്കാന്‍ തക്കാളി ഉപയോഗിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയതായി പരാതി. കറി ഉണ്ടാക്കാന്‍ തക്കാളി ഉപയോഗിക്കുന്നതിന് മുന്‍പ് ഭാര്യയോട് ചോദിക്കാതിരുന്നതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഭാര്യ മകളെയും കൂട്ടിയാണ് വീട് വിട്ടിറങ്ങിയത്. അടുത്തകാലത്തായി തക്കാളി വില കുതിച്ചുയരുകയാണ്.

മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലാണ് സംഭവം. ഭക്ഷണശാല നടത്തുന്ന സഞ്ജീവ് ബര്‍മന്റെ ഭാര്യയാണ് വീട് ഉപേക്ഷിച്ച് പോയത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി എടുത്ത് പാചകം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു. കറി ഉണ്ടാക്കാന്‍ തക്കാളി എടുക്കുന്നതിന് മുന്‍പ് ചോദിക്കാതിരുന്നതാണ് ഭാര്യയെ ചൊടിപ്പിച്ചതെന്ന് സഞ്ജീവ് ബര്‍മന്‍ പറയുന്നു.

തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് മകള്‍ക്കൊപ്പമാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. ഭാര്യയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ സഞ്ജീവ് ബര്‍മന്‍ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

cake tower new
LATEST NEWS
‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി...