അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തും സുഗതം സുകൃതം ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന “തീരം കാക്കാൻ കണ്ടൽ” പദ്ധതി ചിറയിൻകീഴ് മണ്ഡലം ജനപ്രതിനിധി വി ശശി ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അദ്ധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സ്റ്റീഫൻ ലൂവിസ് സ്വാഗതവും പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ് അംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ലോറൻസ് കണ്ടൽ തൈ ഏറ്റുവാങ്ങി, സുനിൽ ആറാട്ടുപുഴ പദ്ധതിയുടെ ഉപയോഗക്രമത്തേക്കുറിച്ചും ഗുണത്തേക്കുറിച്ചും കണ്ടൽ തൈയേക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് തൈ നടീൽ പുത്തുറ ഭാഗത്തു നിന്നും ആരംഭിച്ചു. 400 മീറ്റർ ദൂരത്തിലാണ് ആദ്യം കണ്ടൽ വച്ചുപിടിപ്പിക്കുന്നത്. പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളുമായി ചേർന്ന് കല്ലേൻ പൊക്കുടൻ മാൻഗ്രോവ് ട്രീ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


















