കായലോര ടൂറിസം ശക്തിപ്പെടുത്തുവാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന ആവിശ്യവുമായി ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ്മാർക്ക് തുറന്ന കത്ത്

Jan 14, 2023

seena

കായലോര ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കായലിന്റെ ഇരുവശങ്ങൾ ടൂറിസ്റ്റ്കൾക്കായുള്ള താത്കാലിക കുടിലുകൾ നിർമ്മിക്കാൻ സ്വകാര്യ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നതുമായ് ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് “തുറന്ന കത്ത്” അയച്ചു. വി ലൈജു, (അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) എ താജുനീസ, (വക്കം ഗ്രാമ പഞ്ചായത്ത്) എസ് ഷീല, (കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) പി മുരളി, (ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അജിത അനി, (കഠിനംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) തുടങ്ങിയവർക്കാണ് ഇത് സംബന്ധിച്ച തുറന്നകത്ത് സോഷ്യൽ മീഡിയയിലൂടെ അയച്ചത്. സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് തുറന്ന കത്ത് അയച്ചുകൊണ്ട് അധികൃതരുടെ ഇടപെടൽ അഭ്യർത്ഥിച്ചത്.

ഇതിന്റെ ഭാഗമായി അഞ്ചുതെങ്ങ് കായലിന് ഇരുവശങ്ങളിൽ ടൂറിസ്റ്റ്കൾക്ക് കുറഞ്ഞ ചിലവിൽ താമസസൗകര്യം ഒരുക്കിനൽകുന്ന തരത്തിൽ താത്കാലിക കുടിലുകളും മറ്റ് സൗകര്യങ്ങളും നിർമ്മിക്കാൻ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിയ്ക്കണമെന്നും, ഇത്തരം പദ്ധതി പ്രാവർത്തികമാകുകയാണെങ്കിൽ അത് അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഠിനംകുളം തുടങ്ങിയ അഞ്ചോളം ഗ്രാമ പഞ്ചായത്ത് മേഖലയിലെ കായലോര ടൂറിസത്തിനും നാടിന്റെ പുരോഗതിയ്ക്കും വളരെയേറെ പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തിൽ മതിയായ സംരക്ഷണം ലഭിയ്ക്കാതെ പ്രദേശത്തെ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുകയാണെന്നും, അനധികൃത കയ്യേറ്റങ്ങളും, ടോയ്ലറ്റ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം പോലും ഇത്തരം സ്രോതസ്സുകളിൽ ഒഴുക്കി വിടുന്ന അവസ്ഥ നിലവിലുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുവാനോ ജലസ്രോതസ്സുകൾ സംരക്ഷിയ്ക്കുവാനോ നമുക്ക് കഴിയണമെന്നും കത്തിൽ പറയുന്നു. ഇതുപോലുള്ള പദ്ധതികൾ വന്നാൽ പ്രദേശത്തെ ജല സ്രോതസ്സുകൾ മലിനമാകുന്നത് 80% ത്തിലേറെ തടയുവാൻ സാധിക്കുമെന്നും, കൂടാതെ ജലസമ്പത്ത് സംരക്ഷിയ്ക്കപ്പെടാനും കയലോര ടൂറിസവും ജല ഗതാഗതം ശക്തിപ്പെടാനും കാരണമായ്ത്തീരുകയും ചെയ്യുമെന്നും തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതിനാൽ ഈ വിഷയം ഗൗരവത്തോടെ തന്നെ ചർച്ചയ്ക്ക് എടുക്കണമെന്നും, അഞ്ചുതെങ്ങ് , വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഠിനംകുളം ഗ്രാമ പഞ്ചായത്ത്കളുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ഒരു ഉന്നതതല യോഗം വിളിച്ചുകൂട്ടുവാനും ഈ വിഷയം സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ശ്രദ്ധയിലെത്തിച്ച് ഈ പദ്ധതി നടപ്പിലാക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാകണമെന്നും കത്തിൽ ആവിശ്യപ്പെടുന്നു.

cake tower new
LATEST NEWS