വീട്ടിന് മുകളിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായി

Oct 9, 2022

seena

കോട്ടയം: കോണ്‍ക്രീറ്റ് മിക്‌സിങ്ങ് ലോറി വീട്ടിന് മുകളിലേക്ക് മറിഞ്ഞു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അയ്മാന്‍ കവലയ്ക്ക് സമീപമാണ് അപകടം. കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ വീടിന്റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. വീട്ടുകാര്‍ പള്ളിയില്‍ പോയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

ജലജീവന്‍ മിഷന്റെ ചില നിര്‍മ്മാണ ജോലികളമായി ബന്ധപ്പെട്ടാണ് വാഹനം എത്തിയത്. ജോലി പുരോഗമിക്കന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീണത്. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫുള്‍ ലോഡോടെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഫയല്‍ ഫോഴ്‌സും പൊലീസും എത്തിയ ശേഷമെ വാഹനം മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് മെമ്പര്‍ അറിയിച്ചു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....