ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച ‘പി.ടി 7’ന് മയക്കുവെടിയേറ്റു

Jan 22, 2023

seena

പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ പിടികൂടി. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല

ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താന്‍ ട്രാക്കര്‍മാര്‍ക്ക് കഴിഞ്ഞു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ‘പി.ടി. 7’ ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു

cake tower new
LATEST NEWS