തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു

Oct 12, 2022

seena

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്സിംഗ് ബിരുദം. ജനറല്‍ നഴ്സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.

അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം.

അപേക്ഷിയ്ക്കേണ്ട വിലാസം:

സെക്രട്ടറി,
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം,
പട്ടം പാലസ് പി.ഒ, 695 004.

അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....