അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാർ പാഞ്ഞു വന്നു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Apr 29, 2023

seena

കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ രണ്ടര വയസുകാരൻ കാറിടിച്ച് മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ വടുതല സ്വദേശി ബോസ്കോ ഡിക്കോത്തയെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.

കാറിൽ വീട്ടുസാധനങ്ങൾ കുത്തിനിറച്ച നിലയിലായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വലിയ സാധനങ്ങൾ ഗുഡ്സ് വണ്ടിയിൽ മാത്രമേ കയറ്റാൻ പാടൂള്ളൂ എന്ന നിയമം നിലനിൽക്കെയാണ് കാറിൽ സാധനങ്ങൾ കുത്തിനിറച്ചു ഇത്തരത്തിൽ നിരത്തിലൂടെയുള്ള യാത്ര.

cake tower new
LATEST NEWS