യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളും പരിസരവും ശുചീകരിച്ചു

Oct 28, 2021

seena

നവംബർ ഒന്നിനു സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റ് പ്രവർത്തകർ സ്കൂളും പരിസരവും ശുചി്കരിച്ചു. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ എകെഎം ഹൈസ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റിലെ പ്രവർത്തകർ ശുചീകരിക്കുകയും അണു നശീകരണം നടത്തുകയും ചെയ്തു.

കോൺഗ്രസ് കുടവൂർ മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാമിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ യൂത്ത് കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് അസ്ലം, തൗഫീഖ്, റഹുമത്തുല്ല, സൽമാൻ, ഷെഫീഖ്, അഖ്ബർഷാ, ഷാജിർ, ജഗ്ഫർ, ഷാൻ, റാഷീദ്, സബീദ്, അജിത് തുടങ്ങിയ പ്രവർത്തകർ പങ്കാളികളായി. ബ്ലോക് പഞ്ചായത്തഗം എ ജെ ജിഹാദ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.

cake tower new
LATEST NEWS
ഉഷാകുമാരി (66) അന്തരിച്ചു

ഉഷാകുമാരി (66) അന്തരിച്ചു

കീഴാറ്റിങ്ങൽ മുള്ളിയൻകാവ് കുന്നുബംഗ്ലാവിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ ഉഷാകുമാരി (66) അന്തരിച്ചു....

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ

തിരുവനന്തപുരം: ഓണം ബംപര്‍ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു. ഒന്നാം സമ്മാനത്തിന് നിലവിലുള്ള 25 കോടി...