യുപിയില്‍ നടുക്കുന്ന ക്രൂരത; ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ശരീരം മൂന്നായി മുറിച്ചു

Nov 3, 2023

seena

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ദലിത് യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ചു. ബന്ദയില്‍ നാല്‍പ്പതുകാരിയാണ് ക്രൂരതയ്ക്കിരയായത്.

രാജ്കുമാര്‍ ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ യുവതിയെയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. ഇരുപതുകാരിയായ മകള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍നിന്ന് അമ്മയുടെ നിലവിളി കേട്ടു. മുറി അകത്തുനിന്നു പൂട്ടിയിരുന്നെന്ന് മകള്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞ് മുറി തുറന്നപ്പോള്‍ അമ്മയുടെ ശരീരം മൂന്നു കഷണമായി മുറിച്ച നിലയിലായിരുന്നെന്ന് മകള്‍ പറഞ്ഞു. മകളാണ് പൊലീസിനെ വിവരം അറിയിച്ചത്.

രാജ്കുമാര്‍ ശുക്ല, സഹോദരന്‍ ബവുവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. യുപിയില്‍ സ്ത്രീകള്‍ ഭയപ്പെട്ടാണ് കഴിയുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

cake tower new
LATEST NEWS
അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: അനധികൃത ഫ്ലെക്സ് ബോർഡുകൾക്കെതിരെ നിയമം കർശനമാക്കാൻ മുന്നിൽനിൽക്കുന്ന കേരള പൊലീസിന്...