എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

Jan 21, 2026

തദ്ദേശ സ്വയംഭരണ വകുപ്പിന് (LSGD), കീഴിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് എൻജിനിയറിങ് ബിരുദമുള്ളവരിൽ നിന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റ് (CMD) അപേക്ഷ ക്ഷണിച്ചു.

എൻജിനിയറിങ് വിഭാഗത്തിലെ അഞ്ച് തസ്തികകളിലാണ് 126 ഒഴിവുകളുള്ളത്.

എൻവയോൺമെന്റൽ എൻജിനീയർ,പബ്ലിക് ഹെൽത്ത് എൻജിനീയർ,മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഹൈഡ്രോളജിസ്റ്റ് എന്നീ തസ്തികകളിക്കാണ് നിയമനം നടത്തുന്നത്. ഈ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ആസൂത്രണ വകുപ്പിലെയും റീജിയണൽ ലബോറട്ടറി ഓഫ് എൻജിനീയറിങ് വകുപ്പിലെയും തസ്തികകളിലേക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേയ്‌റോളിന് കീഴിലായിരിക്കും നിയമിക്കുക

താൽപ്പര്യമുള്ളവർക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്‌സൈറ്റ് www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, ഒഴിവ് , യോഗ്യത
1 എൻവയോൺമെന്റൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം :30

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

2 മെക്കാനിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 30

യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

3 ഇലക്ട്രിക്കൽ എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

4 ഹൈഡ്രോളജിസ്റ്റ്

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ സിവിൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ ഹൈഡ്രോളജി എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

5 പബ്ലിക് ഹെൽത്ത് എൻജിനീയർ

ഒഴിവുകളുടെ എണ്ണം: 22

യോഗ്യത: എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദം.

എൻവയോൺമെന്റൽ അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന.

പ്രായപരിധി:36 (01.01.2026 വരെ)

ശമ്പളം : 46,230 രൂപ പ്രതിമാസം സമാഹൃതം

എല്ലാ തസ്തികകൾക്കും ബാധകമായ അറിയിപ്പ്

നിയമന രീതി: ഒരു വർഷം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കരാർ കാലാവധി ദീർഘിപ്പിക്കൽ കാലാവധി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായിരിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ജനുവരി 30 (30–1-2026) വൈകുന്നേരം അഞ്ച് മണിവരെ

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) യുടെ വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം

cake tower new
LATEST NEWS
‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

‘സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 2026- 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന്...

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

പത്തനംതിട്ട: വീട് ജപ്തി ചെയ്യാനായി ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം...