ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ഉള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായ ദീപശിഖ പ്രയാണം വക്കം കായിക്കര കടവിൽ ഐ.എൻ.എ. ഹീറോ വക്കം ഖാദർ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. വർക്കല ഡി.വൈ.എസ്.പി പി.നിയാസ് ദീപശിഖ ജാഥ ക്യാപ്റ്റൻ വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫിന് കൈമാറി ഉൽഘാടനം ചെയ്തു. ഇതിന് മുന്നോടിയായി നടന്ന യോഗവും പുഷ്പാർച്ചനയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം. എ.ലത്തീഫ് ഉൽഘാടനം ചെയ്തു.

ഇളമ്പ ഉണ്ണികൃഷ്ണൻ, ഫാമി, ശ്രീചന്ദ്, അജയരജ്, ജീന, ഷജീർ, അൻസാർ, സഞ്ചു, ജയേഷ്, സരിൻ വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത്വ ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായി ജില്ലയിലെ സ്വാതന്ത്ര്യ പ്രക്ഷോഭ സംഭവങ്ങളെയും നേതാക്കളെയും അനുസ്മരിക്കുകയും ആദരിക്കുകയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ക്യാംമ്പയിനുകള്‍ സംഘടിപ്പിയ്കുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ സമാപനത്തോടുബന്ധിച്ച് ആണ് ദീപശിഖ പ്രയാണം സംഘടിപ്പിച്ചത്.


















