രണ്ടാം വന്ദേഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ് അനുവദിച്ചു. റെയിൽവേ ഇക്കാര്യം അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ആദ്യ വന്ദേ ഭാരതിനും തിരൂരിൽ സ്റ്റോപ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതായും ശ്രമം തുടരും എന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. പുതിയ വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലാണ് സ്റ്റേഷൻ അനുവദിച്ചിരിക്കുന്നത്. വലിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ശുഭവാർത്ത എത്തിയിരിക്കുന്നത്.
സാമൂഹ്യനീതി വകുപ്പിൽ 31 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, സ്റ്റൈപൻഡ് 10,000 രൂപ !
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും വർഷത്തേക്ക് പെയ്ഡ്...
















