മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ജംഗ്ഷൻ എന്ന പരിപാടി വാളക്കാട് ജംഗ്ഷനിൽ സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ് നിർവഹിച്ചു.
മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ വിഎസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ പിഎസ്സി മുഖ്യാതിഥിയായി.
ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ വനിത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മുദാക്കൽ കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ശിങ്കാരിമേളം ജംഗ്ഷനിൽ നടന്നു. തുടർന്ന് വിവിധ വനിതാ സംഘടനകൾ,നൂറിൽപരം കലാപരിപാടികൾ വാളക്കാട് ജംഗ്ഷനിൽ നടന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പരിപാടി രാത്രി 1 മണി വരെ വാളക്കാട് ജംഗ്ഷനിൽ തുടർന്നു.


















