ആറ്റിങ്ങൽ: കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പ്, വാവ സുരേഷ് എത്തി പിടികൂടി. ചിറയിൻകീഴ് ആൽത്തറമൂടിന് സമീപത്തെ നാട്ടുവാരം കാവിലെ വലിയ വൃക്ഷത്തിന് മുകളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാക്കകൾ കൂട്ടത്തോടെ വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരത്തിന് മുകളിൽ പെരുമ്പാമ്പുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് വാവ സുരേഷിന്റെ സഹായം തേടുകയായിരുന്നു. വാവ സുരേഷ് സ്ഥലത്ത് എത്തി മരക്കൊമ്പ് മുറിച്ചിറക്കിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പാമ്പിനെ വനമേഖലയിൽ തുറന്നു വിടുമെന്ന് സുരേഷ് പറഞ്ഞു. കാവിലെ മരത്തിനു മുകളിൽ പെരുമ്പാമ്പിനെ കണ്ടത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വേൾഡ് ഡേ ഫോർ സേഫ്റ്റി & ഹെൽത്ത് വർക്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
ആറ്റിങ്ങൽ: വേൾഡ് ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വേൾഡ് ഡേ ഫോർ സേഫ്റ്റി &...

















