വായന മധുരം വിളമ്പി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ

Jul 1, 2025

വായന മാസാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ വായന മധുരം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുസ്തക വായന സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. സ്കൂളിൽ പ്രവർത്തിച്ചു വരുന്ന പുസ്തകക്കളരിയിലെ കുട്ടികൾ തെരഞ്ഞെടുത്ത മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥയാണ് ഈ പ്രവർത്തനത്തിനായി തെരഞ്ഞെടുത്തത്.

കുട്ടികൾ ക്ലാസ് തല വായനയും ചർച്ചയും വായനക്കുറിപ്പും പൂർത്തിയാക്കിയശേഷം കഥയുടെ ആയിരം പകർപ്പുകൾ പൊതുസമൂഹത്തിനായി നൽകിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി കഥയുടെ പകർപ്പ് ഏറ്റുവാങ്ങിക്കൊണ്ട് വായനമധുരം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കഥയുടെ അവസാനം നൽകിയിട്ടുള്ള കഥയിലെ നായകന് തന്റെ ഭാര്യയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ സങ്കടത്തേക്കാൾ അധികം ദേഷ്യം തോന്നാൻ കാരണം എന്ത്? എന്ന ചോദ്യത്തിന് പകർപ്പിൽ കൊടുത്തിട്ടുള്ള ക്യു ആർ കോഡ് വഴിയോ വാട്ട്സാപ്പ് സന്ദേശം വഴിയോ ഉത്തരം നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുണ്ട്.

ശരി ഉത്തരങ്ങൾ അയക്കുന്നവരിൽ നിന്ന് കണ്ടെത്തുന്ന വിജയിക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകാനാണ് തീരുമാനം. നഗരസഭ കൗൺസിലർ കെ.പി.രാജാഗോപാലൻ പോറ്റി, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജി.ആർ. ജിബി, സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, അധ്യാപകരായ എൻ. സാബു, എ.സി. ലതി എന്നിവർ സംബന്ധിച്ചു. കുട്ടികൾ വീടുകളും കടകളും സന്ദർശിച്ചും വഴിയാത്രക്കാരായ ആളുകളെയും ഓട്ടോ തൊഴിലാളികളെയുമൊക്കെ നേരിട്ട് കണ്ടും കഥയുടെ ആയിരം കോപ്പികൾ കൈമാറിക്കഴിഞ്ഞു.

cake tower new
LATEST NEWS
‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

‘മകൻ ആത്മഹത്യ ചെയ്യില്ല’; ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം

തൃശൂർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ഇന്ന്...