വയനാട് പുനരധിവാസത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി

Oct 14, 2024

seena

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് സഭയില്‍ ചര്‍ച്ച നടക്കുക. സാങ്കേതികമായ കാര്യം പാര്‍ലമെന്ററികാര്യമന്ത്രി എംബി രാജേഷ് ഉയര്‍ത്തി. ചട്ടം 300 പ്രകാരം സഭയില്‍ പറഞ്ഞ കാര്യത്തില്‍ പിന്നീട് അടിയന്തര പ്രമേയം കീഴ്‌വഴക്കമല്ലെന്നാണ് മന്ത്രി രാജേഷ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന തീരുമാനം മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

വയനാട് പുനരധിവാസം വേഗത്തിലാക്കണം, കേന്ദ്രസഹായം ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിലെ ടി സിദ്ദിഖ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അഭിപ്രായങ്ങള്‍ സഭയില്‍ ഉയര്‍ന്നു വരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഭരണ പക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളില്‍ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

cake tower new
LATEST NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അര്‍ധരാത്രിയില്‍ യുവാവ്‌, വീട്ടില്‍ കയറി അതിക്രമം; മൂന്നുപേരെ പിടികൂടി പൊലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ...