പത്തനാപുരം ഗാന്ധിഭവനിൽ എം.എ യൂസഫലി നിർമിച്ചുനല്‍കിയ ‘പിതൃമന്ദിരം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Nov 26, 2026

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർമിച്ചുനല്‍കിയ അത്യാധുനിക പിതൃമന്ദിരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്വന്തം ഹൃദയത്തില്‍ ദൈവത്തിന്‍റെ കൈയൊപ്പുള്ള ആളാണ് എം.എ. യൂസഫലിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. മാതൃകാപരമായ പുണ്യപ്രവർത്തനമാണിതെന്നും, ആശ്രയമറ്റെന്ന് കരുതിയ നിരവധി മനുഷ്യർക്ക് തണലേകുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുതിർന്ന പൗരന്മാർക്കായി പ്രത്യേകം വകുപ്പ് ഉണ്ടാക്കാൻ ആദ്യം തീരുമാനമെടുത്ത സർക്കാരാണ് യുഡിഎഫിന്‍റേത്. സ്വത്തെല്ലാം എഴുതിവാങ്ങിച്ചിട്ട് പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മൂന്ന് വർഷം വരെ തടവ് നല്‍കുന്ന നിയമം പാസാക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ഇത് പാസായാല്‍ മുതിർന്ന ആളുകള്‍ക്ക് വലിയ പരിരക്ഷ ഉറപ്പാക്കുന്നതാകും. പ്രായമായവരെ ഉപേക്ഷിക്കുന്ന മക്കളുടെ സമീപനം അംഗീകരിക്കാനാകില്ലെന്നും മാതാപിതാക്കളെ ചേർത്തുപിടിക്കുന്ന മക്കളെയാണ് കേരളത്തിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവർ ഒറ്റയ്ക്കാണെന്ന തോന്നല്‍ ആർക്കും ഉണ്ടാകരുത്. ഇവർക്കുള്ള സംരക്ഷണത്തിന് പ്രത്യേക നയങ്ങള്‍ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LATEST NEWS