ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുമായി സര്‍ക്കാര്‍. പാഴ്സല്‍ നല്കുന്ന സമയം രേഖപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി. പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. വൃത്തിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് റേറ്റിങ് വരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റേറ്റിങ് ആപ്പ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജനങ്ങള്‍ക്ക് ആപ്പ് നോക്കി വിലയിരുത്താം. ഹോട്ടലുകള്‍ നല്ല രീതിയില്‍ സഹകരിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനതല സ്പെഷ്യൽ ടാക്സ് ഫോഴ്സ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 14 ജില്ലകളിലും പരിശോധന നടത്താന്‍ അധികാരമുണ്ട്. നഗര–ഗ്രാമ വ്യത്യാസമില്ലാതെ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


















