തിരുവനന്തപുരം : വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന ദിനമായാണ് വിജയദശമിയെ കണക്കാക്കുന്നത്. തുഞ്ചൻ പറമ്പിലും പ്രശസ്ത ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് രാവിലെതന്നെയാരംഭിച്ചു. കുട്ടികകളുടെ നാവിലും പിന്നീട് അവരുടെ വിരൽകൊണ്ട് മണലിലോ, അരിയിലോ ആചാര്യൻമാർ അക്ഷരങ്ങൾ എഴുതിക്കുയാണ് പതിവ്.




















