‘വിജ്ഞാൻ 2026’ അന്തർവിദ്യാലയ ശാസ്ത്രപ്രദർശനവും മത്സരങ്ങളും നവംബർ 30ന് സംഘടിപ്പിക്കും

Nov 21, 2026

കിളിമാനൂർ: വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്നിക്കൽ ക്യാമ്പസ്, കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതിക കഴിവുകളും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ‘വിജ്ഞാൻ 2026’ അന്തർവിദ്യാലയ ശാസ്ത്രപ്രദർശനവും മത്സരങ്ങളും നവംബർ 30ന് സംഘടിപ്പിക്കും.

വിദ്യാ ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്രം, ഗണിതശാസ്ത്രം, റോബോട്ടിക്സ് ആൻഡ് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെയും വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിവിധ മത്സരങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും നവംബർ 24 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സജീർ എ. (79078 48662), മിഥില എം. (77365 52806), അഞ്ജു ഇ.എസ്. (80868 74860) എന്നിവരുമായി ബന്ധപ്പെടണം.

വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും സർഗാത്മകതയും നൂതനാശയങ്ങളും വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വിദ്യ അക്കാദമി അധികൃതർ അറിയിച്ചു.

LATEST NEWS
സി.രാജമ്മ (77) അന്തരിച്ചു

സി.രാജമ്മ (77) അന്തരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ്...

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം...