കൊച്ചി: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്കി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം. സമരക്കാർക്ക് നേരത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു. പന്തൽ പൊളിക്കാതെ തുറമുഖ നിർമാണ സ്ഥലത്തേക്ക് വാഹനം പോകാനാകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പോലീസ് നിസ്സഹായരെന്നു അദാനിയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.



















