കേരളവര്‍മ റീകൗണ്ടിങില്‍ അപാകത, അസാധു വോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്നു ഹൈക്കോടതി

Nov 10, 2023

seena

കൊച്ചി: കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക എന്നതാണെന്നും കോടതി പറഞ്ഞു. കെ എസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം.

അസാധുവോട്ടുകള്‍ മാറ്റി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ആദ്യം കെഎസ്‌യുവിന് 896 വോട്ടും എസ്എഫ്‌ഐക്ക് 895 വോട്ടുമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. റീ കൗണ്ടിങ് ആവശ്യത്തില്‍ വ്യക്തമായ കാരണമില്ലെന്നും കോടതി പറഞ്ഞു. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ്എഫ്‌ഐ പരാതിയില്‍ ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി വിധി പറയാന്‍ മാറ്റി.യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...