റാഗിങ്ങ് നിരോധന നിയമം ശക്തമാക്കണം: വിസ്ഡം കുടുംബ സംഗമം

Feb 16, 2025

തിരുവനന്തപുരം: കോട്ടയം ഗവ. നേഴ്‌സിങ് കോളജിൽ നടന്ന അതിക്രൂരമായ റാഗിങിൽ കുറ്റക്കാർക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം എം.ഇ.എസ് ഹാളിൽ ചേർന്ന വിസ്‌ഡം സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു. ലഹരി മാഫിയകൾ നാൾക്കുനാൾ ക്യാമ്പസുകളിൽ പിടിമുറുക്കുന്നതിനെ ഗൗരവമായി കാണണം. സ്ഥാപനങ്ങളിൽ ആന്റി റാഗിങ് സമിതികൾ രൂപവത്കരിക്കണം. നിയമങ്ങൾ കർശനമാകുമ്പോഴും അവ നടപ്പാക്കാൻ എടുക്കുന്ന കാലതാമസവും സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും കുറ്റവാളികൾക്ക് ആത്മവിശ്വാസം പകരുകയാണെന്നും സംഗമം കൂട്ടിച്ചേർത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫെബ്രുവരി 23 ന് ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ പ്രചരണാർത്ഥമാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് കൊല്ലം ജില്ലാ പ്രസിഡന്റ്‌ അനസ് സ്വലാഹി, ഷൗക്കത്തലി സ്വലാഹി എന്നിവർ പ്രഭാഷണങ്ങൾ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.

LATEST NEWS
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗനിര്‍ണയത്തിനായി അയച്ച ശരീരഭാഗങ്ങള്‍...