ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍, ദീപ്‌തി ശര്‍മ്മ ഹീറോ

Oct 13, 2022

seena

ഏഷ്യാ കപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പെണ്‍പട. സെമി ഫൈനലില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് വീഴ്ത്തിയാണ് കലാശപ്പോരിലേക്ക് ഇന്ത്യ എത്തിയത്. ഇന്ത്യ മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലന്‍ഡിനെ തകര്‍ക്കാന്‍ മുന്‍പില്‍ നിന്നത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്‌ലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാര്‍. 19ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റ് പിഴുത് രാജേശ്വരി ഗയ്ക്‌വാദ് തായ്‌ലന്‍ഡിന്റെ വാലറ്റത്തേയും വേഗത്തില്‍ മടക്കി.

രണ്ട് താരങ്ങള്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. രേണുക സിങ്ങും സ്‌നേഹ് റാണയും ഷഫാലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ തായ്‌ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 38ല്‍ നില്‍ക്കെ 13 റണ്‍സ് എടുത്ത മന്ദാന ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.

ഷഫാലി 28 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് എടുത്തു. ജെമിമ 27 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും നേടി. ഏഷ്യാ കപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോടാണ് ഇന്ത്യ തോറ്റത്.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....