ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
നവംബർ 27 വെള്ളിയാഴ്ച ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ രേഖ ആർ എസ് നിർവഹിക്കും. ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസർ വിനോദ് കുമാർ അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ് ആർ മുഖ്യ പ്രഭാഷണം നടത്തും. കൗൺസിലർ ബിനു ജി എസ്, ഷൈജു ചന്ദ്രൻ, ഗിരീഷ് ഐ, പ്രവീണ ബി, സ്റ്റാൻലി ജി എസ്, സച്ചു എൻ കുറുപ്പ്, ജുംലത്, ദേവി സംഗീത തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....


















