ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പരിശീലനം റദ്ദാക്കി, താരങ്ങളുടെ പരിക്ക് ഭേദമായില്ല?

Feb 9, 2026

seena

ഡല്‍ഹി: ടി20 ലോകകപ്പിൽ നമീബിയയെ നേരിടുന്നതിന് മുൻപുള്ള പരിശീലനത്തിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കേണ്ട പരിശീലനമാണ് ഇന്ത്യൻ ടീം ഒഴിവാക്കിയത്. പരിശീലന സെക്ഷൻ ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി 10ന് നമീബിയ–നെതര്‍ലന്‍ഡ്‌സ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും സ്റ്റേഡിയം പരിശീലനത്തിനായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയത് എന്നാണ് സൂചന. നമീബിയ രാവിലെ സെഷനിലും നെതര്‍ലന്‍ഡ്‌സ് വൈകുന്നേരം സെഷനിലുമാണ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നത്. ”ഡേ ഓഫ്. പരിശീലനമോ വാര്‍ത്താസമ്മേളനമോ ഇല്ല,” എന്ന് മാത്രമാണ് കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തിറക്കിയ വാർത്താക്കുറുപ്പിൽ പറയുന്നത്.

അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. താരങ്ങളുടെ പരിക്ക് സംബന്ധിച്ചുള്ള വിശകലനത്തിന് അടിസ്ഥാനത്തിലാണ് ഇന്ത്യൻ ടീം പരിശീലനം ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. നമീബിയയ്ക്കെതിരെ ഈ മാസം 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....