കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Apr 29, 2023

seena

പാലക്കാട്: കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി തലയിൽ വീണ് യുവാവ് മരിച്ചു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ല- നബീസു ദമ്പതികളുടെ മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. ഇയാളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കോടതിപടി ഹാർമണി അപ്പാർട്ടമെന്റിലെ കുഴൽ കിണറാണ് തകരാറിലായത്. ഇതു നന്നാക്കുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടേയും തലയിൽ വീഴുകയായിരുന്നു.

cake tower new
LATEST NEWS