മലപ്പുറം: മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മൂത്തേടം പാലാങ്കരയിലാണ് സംഭവം. ബാലംകുളം സ്വദേശി ഷഫീഖ് മോൻ എന്ന ബാവ (32) യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്.നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്കി മാലപൊട്ടിച്ചു
കണ്ണൂര്‍: സ്കൂട്ടറില്‍ ലിഫ്റ്റ് നല്കി ആളില്ലാത്ത വഴിയില്‍ നിര്‍ത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച്...


















