കോവിഡ് ബാധിച്ച് മരണമടഞ്ഞ വനിതാ ആശ്രിതര്‍ക്ക് സ്‌മൈല്‍ കേരള വായ്പാ പദ്ധതി

Jul 23, 2022

seena

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടികവര്‍ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ സ്‌മൈല്‍ കേരള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്.

വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. 18 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാനശ്രായമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരി ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kswdc.org ലോ 0483 2760550 എന്ന നമ്പറിലോ ബന്ധപ്പെടണം.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...