അധ്യാപക ഒഴിവുകൾ

Jun 6, 2024

seena
  • തിരുവനന്തപുരം പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ബോട്ടണി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഒഴിവിലേക്ക് 10 ന് രാവിലെ 10 മണിക്ക് അഭിമുഖംനടക്കും. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ ആണ് ഹാജരാകേണ്ടത് .

 

  • കഴക്കൂട്ടം∙ കാര്യവട്ടം ഗവ. കോളജിൽ കെമിസ്ട്രിയിൽ രണ്ടു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  കൊല്ലം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.  അഭിമുഖം 10ന് രാവിലെ 11മണിയ്ക്ക്  കോളജ് ഓഫീസിൽ നടക്കും. ഫോൺ: 9188900161

 

  • ആറ്റിങ്ങൽ∙ ഇളമ്പ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, ഡ്രോയിങ്, ഫിസിക്കൽ എജ്യുക്കേഷൻ , യുപി വിഭാഗം ജൂനിയർ ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10ന് നടക്കും.

 

  • ആറ്റിങ്ങൽ ആലംകോട് വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക് , എഫ്ടിഎം തസ്തികകളിലേക്കുള്ള അഭിമുഖം നാളെ 10.30ന് നടക്കും.

 

  • ആറ്റിങ്ങൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ എൽപി സ്കൂൾ ടീച്ചർ, ഹിന്ദി ( ജൂനിയർ ) , ഹൈസ്കൂൾ വിഭാഗം സംഗീതം , എഫ്ടിഎം. താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 9 ന് നടക്കും.

 

  • കിളിമാനൂർ ഗവ.എച്ച്എസ്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, യുപി വിഭാഗത്തിൽ യുപിഎസ്ടി എന്നിവയ്ക്ക് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 10നു രാവിലെ  10 മണിക്ക്.

 

  • പകൽക്കുറി ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കൊമേഴ്സിനു അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.  അഭിമുഖം 10ന് ഉച്ചയ്ക്ക് 12.30ന്.

 

  • നെയ്യാറ്റിൻകര കഴിവൂർ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, യുപിഎസ്ടി അധ്യാപക ഒഴിവുണ്ട്. 11ന് രാവിലെ 10ന് അഭിമുഖം .

 

  • നെയ്യാറ്റിൻകര ∙പൂവാർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപക ഒഴിവുണ്ട്.  അഭിമുഖം 10ന് രാവിലെ 10.30ന്.

 

  • പാലോട് പേരയം ഗവ. യുപിഎസിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.  അഭിമുഖം നാളെ 11ന് നടക്കും.

 

  • ആറ്റിങ്ങൽ നഗരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം ( ജൂനിയർ) ഹിന്ദി (ജൂനിയർ ) ഇക്കണോമിക്സ് അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 11ന് നടക്കും.

 

  • കാട്ടാക്കട കൊണ്ണിയൂർ സർക്കാർ എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 10ന് രാവിലെ 10ന് നടക്കും.

 

  • നെടുമങ്ങാട് മഞ്ച ഗവ വിഎച്ച്എസ്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം മാത്തമാറ്റിക്സ് അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ 11ന് നടക്കും.

 

  • നെടുമങ്ങാട് കരകുളം ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി സുവോളജി (സീനിയർ), എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കും.

 

  • വെള്ളനാട്∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ സ്കൂളിൽ എച്ച്എസ്ടി ഗണിത ശാസ്ത്രം, യുപിഎസ്ടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 11 ന് നടക്കും.
cake tower new
LATEST NEWS
‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

‘റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം’; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി

ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി. റെയില്‍വേ ചെയ്തത് ഭരണപരമായ...