തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ; എസ്.ഒ.പി പ്രകാശനം ചെയ്തു

Jun 2, 2023

seena

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സാധാരണ പ്രവർത്തന നടപടിക്രമങ്ങൾ [സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസ്യൂഡ്വർ (എസ്.ഒ.പി)] സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കമ്മീഷൻ സെക്രട്ടറി എ. സന്തോഷിനു നൽകി പ്രകാശനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നിർവഹിക്കേണ്ട വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്തമാണ് എസ്.ഒ.പിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് അനന്തര പ്രവർത്തനങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് എസ്.ഒ.പി തയ്യാറാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം മുതൽ മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെ പ്രസക്ത വകുപ്പുകളും ചട്ടങ്ങളും കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും സൂചകങ്ങളായി ചേർത്തിട്ടുണ്ട്.

സുഗമവും സുതാര്യവുമായ തദ്ദേശതിരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപാർട്ടികൾക്കും പൊതുജനങ്ങൾക്കും സഹായകരമാകുന്ന രീതിയിലാണ് എസ്.ഒ.പി തയ്യാറാക്കിയിട്ടുള്ളത്.

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....