39 വർഷത്തിന് ശേഷം ‘ദേശാടനക്കിളികൾ’ കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് നിമ്മിയും സാലിയും; ചിത്രങ്ങൾ വൈറൽ

Aug 20, 2024

seena

1986ൽ പത്മരാജൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. സ്കൂൾ വിദ്യാഭ്യാസ കാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. സാലിയായി ശാരിയും നിമ്മിയായി കാർത്തികയുമാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ നാല് പതിറ്റാണ്ടിനിപ്പുറം സാലിയും നിമ്മിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ തിരക്കഥയുടെ കവർ റിലീസിനാണ് ശാരി എത്തിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടിൽ വച്ചായിരുന്നു താരങ്ങളുടെ കൂടിക്കാഴ്ച. ദേശാടനക്കിളികളുടെ കണ്ടുമുട്ടലിന് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും സാക്ഷിയായി. 39 വർഷങ്ങൾക്ക് ശേഷം ഓര്‍മകള്‍ പങ്കുവച്ചപ്പോൾ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

അന്ന് സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ശാരി ഫോണില്‍ തിരഞ്ഞ് കണ്ടെത്തിയതോടെ സന്തോഷം ഇരട്ടിയായി. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും അന്ന് പത്മരാജന്‍ നേരിട്ടെത്തി വീട്ടുകാരോട് സംസാരിച്ചാണ് വീണ്ടും അഭിനയിച്ചതെന്നും കാര്‍ത്തിക പറയുന്നു.

നേരിട്ട് വന്ന് അദ്ദേഹം ക്ഷണിച്ചപ്പോൾ അമ്പരന്നു പോയി. നായക വേഷമാണെന്ന് പറഞ്ഞപ്പോൾ അതിലേറെ ഞെട്ടി. നായിക നിമ്മിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് കാർത്തികയുമായുള്ളതെന്നും ശാരി പറഞ്ഞു. പഴയ അഭിനേത്രിമാരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിനാലാണ് കൂടിക്കാഴ്ച ഇത്രയും കാലം വൈകിയതെന്നും ശാരി പറഞ്ഞു.പത്മരാജന്റെ മകൻ അനന്ത പത്മനാഭനും ശാരിയ്ക്കും കാർത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 1985 ന് ശേഷം ഇന്ന് അവർ ആദ്യമായി കണ്ടു. നിമ്മിയും സാലിയും, “ദേശാടനക്കിളി കരയാറില്ല” തിരക്കഥയുടെ കവർ റിലീസിന്- എന്നാണ് പത്മനാഭൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

cake tower new
LATEST NEWS
ഏഴാം വയസില്‍ ആദ്യഗാനം; മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍; കെ ജമുന റാണി അന്തരിച്ചു

ഏഴാം വയസില്‍ ആദ്യഗാനം; മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍; കെ ജമുന റാണി അന്തരിച്ചു

ബംഗളൂരു: ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തെ മധുര സംഗീതം നിലച്ചു. പതിറ്റാണ്ടുകളായി കോടി കണക്കിന്...

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കിയ സരിത; പിന്നീട് സംഭവിച്ചത്

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കിയ സരിത; പിന്നീട് സംഭവിച്ചത്

കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത് വേറിട്ട...