പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്: അപേക്ഷ ക്ഷണിച്ചു

Nov 19, 2021

തിരുവനന്തപുരം: ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ, എം.കോം, ബി എസ് സി നഴ്സിങ് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു എന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലാപ്ടോപ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

അപേക്ഷ അയക്കേണ്ട വിലാസം: പ്രോജക്ട് ഓഫീസര്‍, ഐ റ്റി ഡി പി ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് – 695541. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557.

cake tower new
LATEST NEWS
‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

‘കെ- റെയിൽ വരുമെന്ന് പിണറായി വിജയൻ പറഞ്ഞതു പോലെയല്ല; മോഹൻലാലിനൊപ്പമുള്ള സിനിമ വന്നിരിക്കും’

മേജർ രവിയും മോഹൻലാലും ഒന്നിച്ച് വീണ്ടുമെത്തുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട്...

‘എന്നെ തരക്കേടില്ലാതെ അനുകരിച്ച മെലിഞ്ഞ പയ്യന്‍; അധിമാര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്’

‘എന്നെ തരക്കേടില്ലാതെ അനുകരിച്ച മെലിഞ്ഞ പയ്യന്‍; അധിമാര്‍ക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്’

നടന്‍ സലിം കുമാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ബാലചന്ദ്ര മേനോന്‍. തന്റെ പുസ്തകത്തില്‍ സലിം...